ഇനി നിങ്ങള്‍ പറയണ്ട ഇനി നിങ്ങള്‍ കേരളം ഭരിക്കൂ!
70 CDS കള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. തീര്ച്ചയായും കേരളത്തിലെ കാസര്‍കോടു മുതല്‍ തിരുവനന്ത പുരം വരെയുള്ള ഗ്രാമ നഗരങ്ങളിലൂടെ ഒന്ന് ചുറ്റിക്കറങ്ങിയ പ്രതീതി. നാളെ ഒരഗ്നിയായി കേരളീയ സമൂഹത്തെ മാറ്റി മറിക്കുവാന്‍ പോന്ന കനലുകളുടെ (കാരുണ്യത്തിന്റെയും കാലുശ്യത്തിന്റെയും) തീ സ്പര്‍ശം അനുഭവിക്കുവാന്‍ കഴിഞ്ഞു. ഒരു കക്ഷി രാഷ്ട്രീയത്തിനും ഈ തീയെ അണയ്ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ക്രിയാത്മക രാഷ്ട്രീയത്തിന് ഒരു ദിശാബോധം ഈ പരിപാടിയില്‍ നിന്നും ആര്ജ്ജിക്കുവാന്‍ കഴിയും. ഉത്തരവാദിത്വ ബോധമുള്ള ഏതൊരു പൌരനും ഒന്നു പോലും വിടാതെ ഈ പരിപാടികള്‍ കണ്ടിരിക്കണം. CDS സാരഥികള്‍ എല്ലാരും തന്നെ മികച്ച രീതിയില്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു എന്നത് അക്കാദമിക് സമൂഹത്തെ വിസ്മയിപ്പിക്കുവാന്‍ പോന്നതാണ്. ഒരു യൂണിവേര്സിറ്റി റാന്‍കിനോ ബിരുദങ്ങള്‍ക്കോ ഈ നിലവാരത്തില്‍ പ്രതികരിക്കുവാന്‍ കഴിയും എന്ന് തോന്നുന്നില്ല. ജൂറിയില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ ചിലതൊക്കെ മുറിച്ചു മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു. പഞ്ചായത്ത്/നഗര ഭരണ സമിതിയുടെ സ്വകാര്യ ഏജന്‍സിയായി കുടുംബശ്രീയെ ഉപയോഗിച്ച് വരുന്നതില്‍ നിന്നും. വ്യത്യസ്തമായി പങ്കാളിത്ത ജനാധിപത്യത്തിലൂന്നിയ ഒരു ഭരണ സംവിധാനം അടുത്ത അഞ്ചു വര്‍ഷത്തില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള നേതൃത്വമായി കുടുംബശ്രീ യൂണിറ്റുകള്‍ മാറേണ്ടതുണ്ട്. ക്രിയാത്മകമായ ഒരു ജൈവ രാഷ്ട്രീയ പ്രക്രിയയ്ക്ക് മാത്രമേ ഭരണ സംവിധാനത്തില്‍ സാധ്യതയുള്ളൂ എന്ന് പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയേണ്ടതുണ്ട്. അഴിമതിയില്ലാത്ത സുതാര്യമായ ഒരു ഭരണം കേരളത്തില്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഇവര്‍ക്ക് കഴിയും എന്ന പ്രത്യാശ ജനിപ്പിക്കുവാന്‍ കഴിഞ്ഞു. ഭരണ കേന്ദ്രങ്ങളുമായി ഏറെ അടുത്ത് നില്‍ക്കുന്നത് കൊണ്ട് തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ മാത്രം കാര്യക്ഷമമായ അഴിമതിയില്ലാത്ത ഒരു ത്രിതല ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കുവാന്‍ കഴിയും.
കേരളീയ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന നേരിടാന്‍ പോകുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നമുക്ക് ഇവിടെ കാണാന്‍ കഴിയും. പക്ഷെ കുറേക്കൂടി വൈദഗ്ദ്ധ്യവും സാങ്കേതികതയും ആര്‍ജ്ജിക്കേണ്ടതുണ്ട്.
ഇവിടെ അവതരിപ്പിച്ചിട്ടുള്ള പദ്ധതികളില്‍ 40% മാത്രം ശരിയാണ് എന്ന് കരുതിയിട്ടാണ് ഈ നിഗമനത്തില്‍ എത്തിയത്.
ജൈവക്കൃഷി ചെയ്യുന്ന താരങ്ങളേക്കാള്‍ എത്രയോ ഉയരത്തിലാണ് JLG ഗ്രൂപ്പിലൂടെയും ഒറ്റയ്ക്കും കൃഷി ചെയ്തു വിഷരഹിത പച്ചക്കറികള് നെല്ലും മീനും, കോഴിയും, പാലും ആടും എണ്ണയും ... ഒക്കെ ഉത്പാദിപ്പിക്കുന്ന സ്ത്രീ കൂട്ടായ്മ. തെങ്ങ് കയറുന്നവര്‍, കൃഷി യന്ത്രങ്ങള്‍ പ്രവര്ത്തിപ്പിക്കുന്നവര്‍. ... കിടപ്പിലായ, ഹതാശരായ ഭിന്നശേഷിയുള്ള ബോധ പൂര്‍വവും അല്ലാതെയും വിധവകളാക്കപ്പെട്ട, കടവും ദാരിദ്ര്യവും കൊണ്ട് സ്വയം ഉള്‍വലിഞ്ഞ അപമാനിതരായ, ലഹരിക്കൂത്തുകള്‍ താണ്ഡവമാടി ജീവച്ഛവമാക്കിത്തീരത്ത, ഒരു പാര്ശ്വവല്‍കൃതസമൂഹത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു മുഖ്യധാരയിലേക്ക് കയറ്റി നിര്‍ത്തുന്ന നന്മയുടെയും കരളും കണ്ണും ആര്‍ദ്രമാക്കുന്ന ഒരു പൌരന്‍ എന്ന നിലയില്‍ സ്വയം ജാള്യത തോന്നുന്ന എത്രയോ കാഴ്ചകള്‍.
മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന ഒട്ടേറെ മുഖങ്ങള്‍, കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ആത്മാവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍...
പഠിച്ചെടുത്ത ഒട്ടേറെ വാക്കുകളും പദ്ധതികളും
സംഘക്കൃഷി, ലിങ്കേജ് ലോണ്‍, ജെന്‍ഡര്‍ കോര്‍ണര്‍, ആശ, ആശ്രയ, തനതു ഫണ്ട്, LSG കളുടെ പ്രാഥമികവും പ്രധാനവുമായ കടമ, ME കണ്‍വീനര്‍, ബാലസഭ , ബാല പഞ്ചായത്ത്, ബാല പാര്‍ലമെന്റ് .....
ഇതേ പോലെ പ്രവര്‍ത്തനം നടത്തിയ ആലപ്പുഴയിലെ ഒരു NGO യുടെ 40 CD യിലാക്കിയ ദൃശ്യങ്ങള്‍ 25 മിനിറ്റാക്കി എഡിറ്റ് ചെയ്തു കൊടുക്കുവാന്‍ 2008ല്‍ കഴിഞ്ഞു. ഇതൊരു പക്ഷെ CDS കള്‍ക്ക് സ്വയം ഇത്തരം വീഡിയോകള്‍ തൈയ്യാറാക്കാന്‍ ഉപകരിച്ചേക്കാം.

No comments:
Post a Comment