സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് സിറ്റിസന് ഫോറത്തിന്റെ ഒരു കടമയായി കരുതണം. ആലപ്പുഴ ജില്ലയിലെ സത്യസന്ധമായി ജോലി ചെയ്യുന്ന, ഏറ്റവും വേഗത്തില് ജോലി ചെയ്യുന്ന, കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥന്മാരെയും ഉദ്യോഗസ്ഥകളെയും കണ്ടെത്തി ആദരിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ അനുഭവത്തില് ഈ രീതിയില് ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ പരിചയമുണ്ടെങ്കില് അറിയിക്കുക. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരെ കൂടെയുള്ളവര് തന്നെ ദ്രോഹിക്കുന്ന അവസ്ഥ കേരളത്തില് ഉണ്ടെന്നു പറയപ്പെടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരോടൊപ്പം നാം ഉണ്ടാവണം.