Monday, 12 August 2013

ജാക്സണ്‍ പീറ്ററിന്റെ സാർഥകമായ സാമൂഹിക ഇടപെടലുകൾ


ജാക്സണ്‍ പീറ്ററിന്റെ സാർഥകമായ സാമൂഹിക ഇടപെടലുകൾ.
വാടക്കൽ ഗ്രാമത്തെ മാത്രമല്ല കേരളത്തെ തന്നെ വികസിപ്പിക്കുവാൻ കഴിയുന്ന ഇടപെടലുകൾ നടത്തി യുവാക്കൾക്ക് ഒരു മാതൃകയായി തീർന്നിരിക്കുകയാണ് ജാക്സണ്‍ പീറ്റർ. ആലപ്പുഴ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യകാല അംഗവും ആയിരിക്കെ തന്നെ വാടക്കൽ എന്ന ഗ്രൂപ്പിലൂടെ വാടക്കൽ  ഗ്രാമത്തിന്റെ വികസനത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു. തീരദേശ ഹൈവേ, റെയിൽവേ ഗേറ്റിന്റെ പുനസ്ഥാപനം, വാടക്കലുള്ള രണ്ടു പൊഴികൾ മോടിപിടിപ്പിച്ചു ഗ്രാമ ഭംഗി ആസ്വദിക്കാൻ ടൂറിസ്റ്റുകളെ ആകര്ഷിക്കുവാൻ കഴിയുന്ന ഒരു പദ്ധതിക്കു തുടക്കമിടുക തുടങ്ങിയ കാര്യങ്ങളിൽ ആമഗ്നനായിരുന്നു ഈ യുവ്വാവ്. ആഫ്രിക്കയില്‍ ഔദ്യോഗികമായ തിരക്കുകള്‍ക്കിടയിലും ആലപ്പുഴയുടെയും സ്വന്തം ഗ്രാമത്തിന്റെയും വികസന കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട് ജാക്സണ്‍ പീറ്റര്‍... ഒട്ടേറെ കാര്യങ്ങള്‍ ജാക്സനെ കുറിച്ചു പറയാനുണ്ട്. ജാക്സന്റെ പോസ്റ്റുകള്‍ നിങ്ങള്‍ ഇതിനോടകം ശ്രദ്ധിചിട്ടുണ്ടാകും. ജാക്സനെ പിന്തുണയ്ക്കുന്ന ഒട്ടേറെ യുവാക്കള്‍ ഈ ഗ്രൂപ്പിലും സജീവമാണ്. 

No comments:

Post a Comment