Monday, 12 August 2013

ആലപ്പുഴ സെന്റ് ജോസഫ് കോളേജിനു മുന്പിലുള്ള റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ ഏറ്റവും തിരക്കു കുറഞ്ഞ സമയത്ത് പോലും 100 മീറ്റർ ദൂരം കടക്കാൻ ഒരു മിനിറ്റോളം സമയം എടുക്കുന്നു. എസ.ഡി.കോളേജിന്റെ മുന്പിലും ഇത് തന്നെയാണ് അവസ്ഥ. കളർകോട് മുതൽ കൊമ്മാടി വരെയുള്ള 7 കിലൊമീറ്റർ ദൂരം പോകാൻ അരമണിക്കൂറിലധികം സമയം ആവശ്യമായി വരുന്നു. ആയിരക്കണക്കിന് വാഹനങ്ങളും ലക്ഷകണക്കിന് മനുഷ്യരുടേയും സമയവും ഇന്ധനവും കണക്കാകിയാൽ കോടികളുടെ നഷ്ടമാണ് ഒരോ ദിവസവും നമുക്കുണ്ട്ടകുന്നത്. ആറു മാസം കൂടുന്പോൾ നടക്കുന്ന നവീകരണ ചെലവ് വേറെയും. കോളേജുകളിലും സ്കൂളുകളിലുമായി എത്രത്തോളം സമരങ്ങളാണ് നടക്കുന്നത്.ഹർത്താലുകൾ വേറെയും. ആലപ്പുഴ ജില്ലയുടെ സമഗ്ര വികസനത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ഒരു പങ്കും ഇല്ലേ? ആലപ്പുഴയുടെ നഗര വികസനത്തിൽ നമ്മുടെ രണ്ടു കോളെജുകളും എന്ത് പങ്കാണ് വഹിക്കുന്നത്? നമ്മുടെ വിദ്യാലയങ്ങളിലും മറ്റു സേവന മേഘലകളിലും ഈ കോളെജുകളിൽ പഠിച്ചവർ അല്ലേ പണിയെടുക്കുന്നത്? ഈ നഗരത്തിന്റെ സമഗ്ര വികസനത്തിനായി ധാർമികവും അക്കദമികവുമായ പിന്തുണ നല്കാൻ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടോ? പ്രതിബദ്ധതയുള്ള ഒരു പൌര സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുവാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോ? ജനപ്രതിനിധികളിൽനിന്ന് നക്കാപ്പിച്ച നേടുവാൻ അവരെ ഒച്ചാനിച്ചു നിൽക്കാൻ മാനേജുമെന്റുകളെയും പ്രധാന അദ്ധ്യാപകരേയും പ്രേരിപ്പിക്കുന്നത്‌ എന്താണ്?
  • Babu Hillary If the widening of the road was denied by the shop owners and other establishments another (better) road must be developed. If we can cleanup the vada canal, boating may be possible and both sides road may be used for one way traffic. Hope this will reduce the motorable time considerably from Chavakkotta Bridge till Pathirapally or the traffic can bye-pass any convenient location at A.S. Road.
  • Johnson Fernandez there are many roads which can be used for conveyance without traffic jam. we the people are not forcing the authorities.
  • Babu Hillary You said it. The widening will be stopped thinking those shops/establishments can prosper using the importance of the roads. We should explain the facts to them and still if they do not agree the only solution is bye-pass road and reduce the importance of those roads.(indirectly hit their nose).
  • Raju Jacob നമ്മുടെ റോഡിലെ ഗതാഗതം പരിഷ്കരിക്കെണ്ടതുണ്ട്. നമുക്ക് ഇപ്പോള്‍ ഉള്ളത് ഗ്രിഡ്‌ റോഡുകള്‍ ആണ് , അതിനാല്‍ one way system നടപ്പിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കും.
  • Babu Hillary Dear Raju, Our Million Rupees question is who will bell the cat (sorry I stay overseas and chances are remote for a return).
  • Raju Jacob its need not to be a political decision. district authority can take. i don't know why they r hesitate to take proper action???
  • Mehaboob Sheriff Dear Jhonson the speed limit near Edu. Institution is only 15 KM per Hour.So for covering 100 metres,calculate the legal minimum time !
  • Johnson Fernandez if so we have to penalize them Mehaboob Sheriff
  • Johnson Fernandez is there any specific distance near the school that a vehicle should pass with in 15 k.m./hour?
  • Mehaboob Sheriff I'll verify and inform.I think it is half a KM
  • Johnson Fernandez with 4 minutes we can drive 1 k.m. if so for 100 metre we need only 1/10 of 4 minutes that is 24 seconds.Mehaboob Sheriff.
  • Joseph CF മാനേജ്മെന്റിന്റെ ഭൗതീ ലാഭം മാത്രം നോക്കി നടത്തുന്നതാണ്
    സ്ഥാപനാങ്ങലാന്നിവ പഠിപ്പിക്കുന്ന സിലബസും അതുതന്നയാണ്‌
    പിന്നയെന്തു നാടുനന്നാക്കൽ
  • Johnson Fernandez സ്കൂൾ മാനേജ്മെന്റുകളെ അങ്ങിനെ ആക്കുന്നതിൽ സമൂഹത്തിനും പങ്കുണ്ട്
  • Cyril J Koyippally ദീപസ്തംഭം മഹാശ്ചര്യം ........ പരുന്തിനു പോലും പറക്കനാവാത്ത ഉയരം ......
  • Joji Arackel I think the best way to reduce traffic is to complete our bypass as early as possible so that heavy vehicles will not enter the town.
  • Johnson Fernandez നമുക്ക് വേണ്ടത്‌ ഈ പ്രശ്നം സജീവമായി ഉന്നയിക്കുക എന്നതാണ്. അതിന്റെ സാങ്കേതിക വശം നമ്മളല്ല തീരുമാനിക്കേണ്ടതും. കോളേജിലെയും സ്കൂളിലെയും കുട്ടികൾ ചേർന്ന് ഈ വിഷയം സജീവമായി പൊതു ജനങ്ങളെ ദ്രോഹിക്കാതെ അധികാരികളെ ബോധിപ്പിക്കുക. നാം ഉറപ്പു വരുത്തേണ്ടത് സുതാര്യവും ഗുണപരവുമായ റോഡു നിർമാണമാണ്‌.
    22 July at 19:59 via mobile · Like · 4
  • Balachandran Alpy ആലപ്പുഴയിലെ റോഡ് വികസനത്തിന് ആശയങ്ങളുടെ ഒരു ദാരിദ്ര്യവുമില്ലാ.... നടപ്പാക്കാനുള്ള ചങ്കുറപ്പിന്റെ കുറവേയുള്ളു...
  • Babu Hillary I fear you are right.
  • Joseph CF നാടിൻറെ വികസനത്തിൽ വിദ്യാലയങ്ങൾ ഇടപെടണം
  • Johnson Fernandez സര്‍വ ശിക്ഷ അഭിയാനിലൂടെ വിദ്യാഭ്യാസം വിഭാവന ചെയ്തത് വീടുകളെ പ്ലാനിംഗുമായി ബന്ധപ്പെടുത്തുക എന്നാ കാഴ്ചപ്പാടാണ്. കോളേജുകള്‍ സമൂഹത്തില്‍ ഉണ്ടാകുന്ന അറിവിനെ അക്കാദമിക് ആക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നതും വിഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ ജനപ്രതിനിധികലെ പ്രീണിപ്പിച്ചു നക്കാപ്പിച്ച വാങ്ങാനുള്ള വ്യഗ്രതയില്‍ സാമൂഹിക പ്രതിബദ്ധത മറക്കുന്നു.
  • Johnson Fernandez അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി താറുമാറായ റോഡുകള്‍ തുടങ്ങി ..... ആദിവാസികളുടെ പട്ടിണി മരണത്തില്‍ വരെ എത്തി നില്‍ക്കുന്ന സമൂഹത്തില്‍ നിന്നും അന്യമായി എന്ത് സിലബസ് പഠിപ്പിച്ചാണ് വിദ്യാര്‍ഥികളെ സാമൂഹിക പ്രബുദ്ധത ഉള്ളവരാക്കുന്നത്.
  • Cyril J Koyippally ഓരോ റോഡും പണിയുമ്പോൾ , നടത്തുമ്പോൾ ആ പണി നടത്തിയതിന്റെ ഉത്തരവാദികളുടെ പേര് വിവരങ്ങൾ ആ റോഡിന്റെ വശത്തു തന്നെ ഒരു ബോർഡിൽ രേഖപ്പെടുത്തി പരസ്യം ചെയ്യുന്നത് ഫലം ചെയ്തേക്കും
  • Balachandran Alpy It was our past practice.... part of pwd rules...!
  • Johnson Fernandez സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ നാം എന്താണ് ചെയ്യേണ്ടത്? ?
  • Balachandran Alpy Right to Information Act അനുസരിച്ച് റോഡ് നന്നാക്കിയതിന്റെ വിവരങ്ങള് ശേഖരിക്കണം...
  • Johnson Fernandez RTI അനുസരിച്ച് ആര്‍ക്കു ഇവിടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.?
  • Johnson Fernandez എന്തൊക്കെ ചോദ്യങ്ങള്‍ ആണ് നമുക്ക് ചോദിക്കാന്‍ ഉള്ളത്?
  • Balachandran Alpy നാഷണല് ഹൈവേ..ഉത്തരവാദപ്പെട്ട മേല്നോട്ട ഉദ്യോഗസ്തര് ആരൊക്കെ.. നിറ്മാണം നടത്തിയ കരാറുകാരനാരു്.. തുക, വ്യവസ്ഥ..(PWD,NH Division) മറ്റ് റോഡുകള്, പ്രത്യേകിച്ച് സുഭാഷ് ചന്ര റോഡ്....ഉത്തരവാദപ്പെട്ട മേല്നോട്ട ഉദ്യോഗസ്തര് ആരൊക്കെ.. നിറ്മാണം നടത്തിയ കരാറുകാരനാരു്.. തുക, വ്യവസ്ഥ.. (PWD), ഈ വര്ഷം പണിത മുനിസിപ്പല് റോഡുകള്..(AMC) ഉത്തരവാദപ്പെട്ട മേല്നോട്ട ഉദ്യോഗസ്തര് ആരൊക്കെ.. നിറ്മാണം നടത്തിയ കരാറുകാരനാരു്.. തുക, വ്യവസ്ഥ..
  • Joseph CF റോഡ്‌ തകര്ന്നുകിടക്കുന്നപ്രധാന്യ സ്ഥലത്ത് പി ഡബ്യുളുയു ഡി ഉന്നത ഉദ്യോഗസ്ഥന്റെ
    പടം പരസ്യപെടുത്തണം
  • Johnson Fernandez ആരാണത് ഒട്ടിച്ചു വെക്കേണ്ടത്?
  • Cyril J Koyippally ഇപ്പോൾ നമുക്ക് ചെയ്യാവുന്ന ഒന്ന് രണ്ടു കാര്യങ്ങൾ ഉണ്ട് .ഓരോരുത്തരും ഈ വിഷയങ്ങളിൽ ഇടപെട്ടു പരിഹാരം ഉണ്ടാക്കിത്തരണം എന്ന് ആവശ്യപ്പെട്ടു കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ , കേരളാ ഹൈക്കോടതി രെജിസ്ട്രാർ എന്നിവർക്ക് ബഹുമാനപുരസ്സരം കത്തുകൾ അയക്കുക .പരാതിക്കാരന്റെ പേരും വിലാസവും വ്യക്തമായി കാണിച്ചിരിക്കണം. കൂടാതെ എല്ലാ ജില്ലയിലും ഉള്ള ലീഗൽ സർവീസസ് അതോറിട്ടിയിൽ പോതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ എതിർകക്ഷിയായി ചേർത്ത് ഒറ്റക്കോ കൂട്ടായോ പരാതി ബോധിപ്പിക്കുക . ഐകമത്യം മഹാബലം
  • Johnson Fernandez Make a plan to make it practical. Please helpCyril J Koyippally
    26 July at 18:19 via mobile · Like · 1
  • Cyril J Koyippally sure........
  • Joseph CF ഉൽകാടന ഫലകം വെക്കാമെങ്കിൽ
    നാശത്തിന്റെ ഫൾകവും വെക്കാം
  • Balachandran Alpy RTI ഉപയോഗിക്കൂ..... നമുക്ക് പോയി പടം പിടിക്കാം.... പ്രദര്ശിപ്പിക്കാം... വേണമെങ്കില് ചെരുപ്പ് മാലയും ഇടീക്കാം...
  • Marshal Solomon തിര്‍ച്ചയായും നമ്മുടെ പ്രതികരണങ്ങള്‍ ഈ എഴുത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല പ്രവര്‍ത്തിയില്‍ കുടി നമ്മുക്ക് കാണിക്കാന്‍ പറ്റണം അതിനു വേണ്ട വഴികള്‍ നമക്ക് ആലോചിച്ചുകൂടെ ? സ്ഥലം സമയം തിരുമാനിച്ചു നമുക് ഒരുമിച്ചുകുടന്‍ സമയമായി........
  • Balachandran Alpy റോഡ് റിപ്പയറിംഗ് ആരംഭിച്ചു.... മേല്നോട്ടത്തിനു് പേരിനൊരു ഉദ്ദ്യേഗസ്ഥനെയും മഷിയിട്ടു നോക്കിയിട്ടും കാണാനില്ല...

No comments:

Post a Comment